'പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക': ലഘുലേഖ പ്രസിദ്ധീകരിച്ചു

'പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക':  ലഘുലേഖ പ്രസിദ്ധീകരിച്ചു

പ്രാര്‍ത്ഥനാവര്‍ഷം ആചരിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ലഘുലേഖ വത്തിക്കാന്‍ സുവിശേഷ വല്‍ക്കരണ കാര്യാലയം പ്രസിദ്ധീകരിച്ചു. ഇറ്റാലിയന്‍ ഭാഷയിലാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. വരും നാളുകളില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ,് പോളിഷ് ഭാഷകളിലും ലഘുലേഖ പ്രസിദ്ധീകരിക്കപ്പെടും. 2024 സഭ പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കുന്നുണ്ട്. 2025 ലെ ജൂബിലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കമായിട്ടാണ് ഇത്.

പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കുക എന്നതാണ് ലഘുലേഖയുടെ പേര്. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അധ്യായത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളും ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവവുമായുള്ള വ്യക്തിപരമായ സംഭാഷണം എന്ന നിലയില്‍ പ്രാര്‍ത്ഥനയെ തീക്ഷ്ണമാക്കാനും ഇന്നത്തെ ലോകത്തില്‍ വിവിധ മേഖലകളില്‍ ഒരാളുടെ വിശ്വാസത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കാനുമാണ് ലഘുലേഖ ഉദ്ദേശിക്കുന്നത.് ഇടവക, കുടുംബം, യുവജന സംഘടനകള്‍, മതബോധന വിഭാഗം, ആത്മീയ കൂട്ടായ്മകള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഘുലേഖ സഹായിക്കുമെന്ന് കരുതുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org