സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യരാശിക്കാകെ ഗുണപ്രദമാകണം - വത്തിക്കാന്‍

സാങ്കേതിക വിദ്യയുടെ പുരോഗതി  മനുഷ്യരാശിക്കാകെ ഗുണപ്രദമാകണം - വത്തിക്കാന്‍

ഗവേഷണരംഗത്തെ കണ്ടുപിടിത്തങ്ങള്‍ അല്പവികസിത രാജ്യങ്ങള്‍ക്കും നേട്ടങ്ങള്‍ കൈവരുത്തണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍. ''ക്വാണ്ടം ശാസ്ത്രവും സാങ്കേതികവിദ്യയും: സമീപകാല പുരോഗതിയും പുതിയ വീക്ഷണങ്ങളും'' എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമി സംഘടിപ്പിച്ച ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വത്തിക്കാനില്‍ നടന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞരും വ്യവസായസംരഭകരും സാങ്കേതികവിദഗ്ദ്ധരും പങ്കെടുത്തു.

ദ്രവ്യത്തിന്റെ ദ്വൈത സ്വാഭാവത്തിന് സൈദ്ധാന്തിക വിശദീകരണം നല്കുന്ന ഭൗതികശാസ്ത്ര ശാഖയായ ക്വാണ്ടം ഊര്‍ജ്ജതന്ത്രത്തിന്റെ സ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിലൂടെ കൈവരുന്ന അവസരങ്ങള്‍ ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാകുമെന്നും കാര്‍ഡിനല്‍ പരോളിന്‍ വിശദീകരിച്ചു. ദരിദ്ര നാടുകള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രയോജനം ലഭിക്കണമെന്നും ആധുനിക സാങ്കേതികാവസരങ്ങളിലേക്കുള്ള പ്രവേശനം സമ്പന്നതയില്‍ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങള്‍ക്കു പോലും ഉണ്ടാകണമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org