കൊച്ചി: സീറോ മലബാര്‍ സഭയുടെ 28ാമതു സിനഡിന്റെ രണ്ടാമത്തെ സമ്മേളനത്തിന് ഇന്നു തുടക്കം. കൊവിഡ് പ്രൊട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് സമ്മേളനം നടത്തുന്നത്. ഇതാദ്യമായാണ് സഭയിലെ മെത്രാന്മാരുട സമ്മേളനം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നത്.
ദിവസവും വൈകീട്ട് രണ്ടു മണിക്കൂര്‍ വീതമാണ് സമ്മേളനം. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ മാര്‍ഗ്ഗരേഖയനുസരിച്ചാണ് ഓണ്‍ ലൈനില്‍ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. മുന്നു ദിവസത്തെ സമ്മേളനം ആഗസ്റ്റ് 20-ന് സമാപിക്കും