സീറോ മലബാർ കാത്തലിക് ചർച്ച് അയർലണ്ട് മാതൃവേദിയുടെ ഉദ്‌ഘാടനം നടത്തി

സീറോ മലബാർ കാത്തലിക്ക് ചർച്ച് അയർലണ്ട് മാതൃവേദിയുടെ ഉദ്‌ഘാടന സമ്മേളനം "സാൽവേ റെജീന" വിവിധ പരിപാടികളോടെ ആഘോഷിച്ചു. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫൻ ചിറപ്പണത്തു ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ അയർലണ്ട് സീറോ മലബാർ കാത്തലിക് ചർച്ച് നാഷണൽ കോഓർഡിനേറ്റർ ഫാ. ക്ലമന്റ് പാടത്തിപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തദവസരത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ ജിയന്നായുടെയും ചിത്രങ്ങളോടു കൂടിയ ലോഗോയുടെ പ്രകാശനവും നടത്തുകയുണ്ടായി.

SMYM യൂറോപ്പ് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു, മാതൃവേദി അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഷേർളി ജോർജ്, വൈസ് പ്രസിഡന്റ് ലിഷ രാജീവ്, മാതൃവേദി സയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി രാജി ഡൊമിനിക്, ട്രഷറർ & ജോയിന്റ് സെക്രട്ടറി സ്വീറ്റി മിലൻ എന്നിവർ പ്രസംഗിച്ചു. അന്തർദേശീയ സീറോ മലബാർ മാതൃവേദി ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ എന്നിവർ ആശംസകൾ അറിയിച്ചു. അയർലണ്ടിലെ എല്ലാ മാതൃവേദി യൂണിറ്റുകളിലെയും അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ആദ്യമായി സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ 250-ൽ പരം കുടുംബങ്ങൾ പങ്കെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org