വിശുദ്ധനാടിനായി സിറിയയിലെ ക്രൈസ്തവരുടെ പ്രാര്‍ത്ഥന

വിശുദ്ധനാടിനായി സിറിയയിലെ ക്രൈസ്തവരുടെ പ്രാര്‍ത്ഥന

സിറിയയിലെ ആലെപ്പോ നഗരത്തില്‍, സിറിയന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥന നടത്തി. വര്‍ഷങ്ങളോളം യുദ്ധം സഹിച്ച സിറിയയിലെ ജനങ്ങള്‍, വിശുദ്ധനാട്ടിലെ സിവിലിയന്‍ ജനതയുടെ ദുരിതങ്ങളില്‍ അവരോട് അഗാധമായ സഹാനുഭൂതി പുലര്‍ത്തുന്നതായി വികാരി ജനറല്‍ മോണ്‍. മൗനീര്‍ സക്കീല്‍ പ്രസ്താവിച്ചു. യുദ്ധക്കെടുതികളില്‍ നിന്നു സിറിയ സാവധാനം കര കയറുകയാണെങ്കിലും പൂര്‍ണമായ സാധാരണജീവിതം ഇനിയും അകലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൃദയങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള സര്‍വശക്തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് സമാധാനത്തിനായി തീവ്രമായി പ്രാര്‍ത്ഥിക്കുകയാണെന്നും വിശുദ്ധനാട്ടിലെ ജനങ്ങളോടൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ സിറിയയിലെ കത്തോലിക്കാസമൂഹമെന്നും മോണ്‍. സക്കീല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org