
സിറിയയ്ക്ക് എതിരായ അമേരിക്കയുടെ ഉപരോധം പൂര്‍ണ്ണമായി നീക്കുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു സിറിയന്‍ ഭരണകൂടത്തിനു പുറമേ അവിടുത്തെ ക്രൈസ്തവസഭകളും പ്രതീക്ഷയോടെ കാണുന്നു.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും തുര്‍ക്കിയുടെ പ്രസിഡണ്ട് എര്‍ദോഗാന്റെയും സാന്നിധ്യത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡണ്ടിന്റെ പ്രസ്താവന.
പ്രസ്താവന പുറത്തുവന്ന് വൈകാതെ തന്നെ സിറിയന്‍ കറന്‍സിയുടെ മൂല്യം ഗണ്യമായി ഉയര്‍ന്നു. അമേരിക്കന്‍ ഡോളറുമായുള്ള താരതമ്യത്തില്‍ 30% വളര്‍ച്ചയാണ് സിറിയന്‍ കറന്‍സി ആദ്യദിനം തന്നെ നേടിയത്.
ഇത് പണപ്പെരുപ്പം കുറയാനും ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധന ങ്ങളുടെ വില കുറയാനും ഇടയാക്കും എന്ന് പ്രതീക്ഷി ക്കുന്നു. മൂന്നു നേരം ആഹാരം ഒരു ആഡംബരമായി മാറിയ അവസ്ഥയിലേക്ക് സിറിയന്‍ കുടുംബങ്ങള്‍ എത്തിയിരുന്ന സാഹചര്യത്തില്‍ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുക.
സിറിയയിലെ ക്രൈസ്തവസഭയ്ക്കും ഇത് വളര്‍ച്ച നല്‍കുമെന്നും ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ സഹായിക്കു മെന്നും സഭാധികാരികള്‍ പ്രതീക്ഷിക്കുന്നു.