ഭൂരിപക്ഷ പൊതുസമ്മതം തേടലല്ല സിനഡാലിറ്റി: മാര്‍പാപ്പ

ഭൂരിപക്ഷ പൊതുസമ്മതം തേടലല്ല സിനഡാലിറ്റി: മാര്‍പാപ്പ

പാര്‍ലിമെന്റിലോ രാഷ്ട്രീയത്തിലോ ചെയ്യുന്നതു പോലെ ഭൂരിപക്ഷസമ്മതം അന്വേഷിക്കുന്നതല്ല സഭയിലെ സിനഡാലിറ്റിയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സിനഡാലിറ്റി വെറും ചര്‍ച്ചയല്ല. അത് ഒരു കര്‍മ്മപദ്ധതിയോ നടപ്പാക്കിയെടുക്കേണ്ട ഒരു കാര്യപരിപാടിയോ അല്ല. മറിച്ച്, നാം സ്വീകരിക്കേണ്ട ഒരു ശൈലിയാണത്. അതിന്റെ പ്രധാന നായകന്‍ പരിശുദ്ധാത്മാവാണ്, ഒരുമിച്ചു വായിക്കുകയും ധ്യാനിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ദൈവവചനത്തിലൂടെ സ്വയം വെളിപ്പെടുത്തുന്ന പരിശുദ്ധാത്മാവ്. -മാര്‍പാപ്പ വിശദീകരിച്ചു. ഫ്രാന്‍സിലെ കത്തോലിക്കാ സന്നദ്ധസംഘടനകളുടെ പ്രതിനിധിസംഘത്തോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സഭയൊന്നാകെ ഒരു സിനഡല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അതില്‍ അവരുടെ സംഭാവനകള്‍ക്കു വിലകല്‍പിക്കുന്നുണ്ടെന്നും പാപ്പാ പ്രതിനിധികളോടു പറഞ്ഞു.

അവിഞ്ഞോണ്‍ ആര്‍ച്ചുബിഷപ്പിന്റെ നേതൃത്വത്തിലാണ് ഫ്രാന്‍സില്‍ നിന്നുള്ള പ്രതിനിധിസംഘം വത്തിക്കാനിലെത്തിയത്.

Related Stories

No stories found.