സിനഡിനെ കുറിച്ചുള്ള സിനഡ്: റിലേറ്റര്‍ ജനറലായി കാര്‍ഡിനല്‍ ഹോളെറിച്ച്

സിനഡിനെ കുറിച്ചുള്ള സിനഡ്: റിലേറ്റര്‍ ജനറലായി കാര്‍ഡിനല്‍ ഹോളെറിച്ച്

2023 ല്‍ നടക്കാനിരിക്കുന്ന ആഗോള മെത്രാന്‍ സിനഡിന്റെ റിലേറ്റര്‍ ജനറലായി കാര്‍ഡിനല്‍ ഴാങ് ക്ലോദ് ഹോളെറിച്ചിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു. സഭയിലെ സിനഡാലിറ്റിയാണ് അടുത്ത സിനഡ് ചര്‍ച്ച ചെയ്യുക. സിനഡിന്റെ മേല്‍നോട്ടം നിര്‍വഹിക്കുക റിലേറ്റര്‍ ജനറലായിരിക്കും.
യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യമായ ലക്‌സംബര്‍ഗിലെ അതിരൂപതാദ്ധ്യക്ഷനാണ് 62 കാരനായ കാര്‍ഡിനല്‍ ഹോളെറിച്ച്. ഈശോസഭാംഗമായ അദ്ദേഹം ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ മെത്രാന്‍ സംഘങ്ങളുടെ സംയുക്തവേദിയുടെ അദ്ധ്യക്ഷന്‍ കൂടിയാണ്.
സിനഡിനൊരുക്കമായി ലോകത്തിലെ എല്ലാ രൂപതകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആലോചനകളും ചര്‍ച്ചകളും രണ്ടു വര്‍ഷം നടക്കും. പതിവില്‍ കൂടുതല്‍ സമയം ഇത്തരം ആലോചനകള്‍ക്ക് ഈ സിനഡില്‍ നീക്കി വയ്ക്കുന്നുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org