സ്വിസ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്തു

സ്വിസ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്തു
Published on

23 സ്വിസ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്ത് മാര്‍പാപ്പയുടെ അംഗരക്ഷകരായി ചുമതലയേറ്റു. സ്വിസ് ഗാര്‍ഡ് കമാന്‍ഡര്‍ ക്രിസ്റ്റോഫ് ഗ്രാഫ് പുതിയ ഗാര്‍ഡുകളെ അവരുടെ ചുമതലകളെ കുറിച്ചോര്‍മ്മിപ്പിച്ചു. സ്വിസ് ഗാര്‍ഡുകളുടെ വര്‍ണാഭമായ യൂണിഫോം കേവലം അരങ്ങുവസ്ത്രം അല്ലെന്നും സേവനത്തിന്റെ പ്രകാശനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങുകള്‍ക്കും സെ.പീറ്റേഴ്‌സ് ബസിലിക്കയിലെ ദിവ്യബലിക്കും ശേഷം ഇവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

എല്ലാ വര്‍ഷവും മെയ് 6 നാണു പുതിയ സ്വിസ് ഗാര്‍ഡുകളുടെ സത്യപ്രതിജ്ഞ. 1527 ല്‍ ക്ലെമന്റ് ഏഴാമന്‍ മാര്‍പാപ്പയുടെ ജീവന്‍ രക്ഷിക്കുന്നതിനായി 147 സ്വിസ് ഗാര്‍ഡുകള്‍ ജീവന്‍ വെടിഞ്ഞതിന്റെ ഓര്‍മ്മദിവസമാണത്. സ്വിസ് ഗാര്‍ഡുകളുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനവും ഗുരുതരവുമായ സംഭവമായിരുന്നു അത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org