സ്വിസ് ഗാര്‍ഡുകളുടെ സത്യപ്രതിജ്ഞയില്‍ മാര്‍പാപ്പ പങ്കെടുത്തു

സ്വിസ് ഗാര്‍ഡുകളുടെ സത്യപ്രതിജ്ഞയില്‍ മാര്‍പാപ്പ പങ്കെടുത്തു
Published on

മാര്‍പാപ്പയുടെ സ്വകാര്യ അംഗരക്ഷകസേനയായ സ്വിസ് ഗാര്‍ഡില്‍ പുതുതായി നിയമിക്കപ്പെട്ട 27 പേരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുത്തു. 1968 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്ക് ശേഷം ഈ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. വത്തിക്കാനിലെ സാന്‍ ദമാസോ ചത്വരത്തില്‍ നടന്ന ചടങ്ങ് പുരാതന ആചാരങ്ങള്‍ കൊണ്ട് വര്‍ണ്ണശബളമായിരുന്നു.

ആവശ്യം വന്നാല്‍ സ്വന്തം ജീവന്‍ കൊടുത്തും മാര്‍പാപ്പയെ സംര ക്ഷിക്കുമെന്നാണ് സ്വിസ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞയുടെ തലേദിവസം പുതിയ ഗാര്‍ഡുകളെയും അവരുടെ കുടുംബങ്ങളെയും അപ്പസ്‌തോലിക കൊട്ടാരത്തില്‍ വച്ച് മാര്‍പാപ്പ നേരിട്ട് കണ്ടിരുന്നു. വിശ്വസ്തമായ സേവനത്തിന് മാര്‍പാപ്പ സ്വിസ് ഗാര്‍ഡുകളോട് നന്ദി പറഞ്ഞു.

156 ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പയാണ് പൊന്തിഫി ക്കല്‍ സ്വിസ് ഗാര്‍ഡ് സ്ഥാപിച്ചത്. 1527 മെയ് ആറിന് സാക് ഓഫ് റോം എന്നറിയപ്പെടുന്ന യുദ്ധത്തില്‍ ക്ലമെന്റ് ഏഴാമന്‍ മാര്‍പാപ്പയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ 147 ഗാര്‍ഡുകള്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നു.

ഇതാണ് സ്വിസ് ഗാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ധീരവും മാരകവുമായ സംഭവം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മെയ് ആറിനാണ് പുതിയ സ്വിസ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്യുക പതിവ്. ഈ വര്‍ഷം മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് ആയിരുന്നതിനാല്‍ ആ തീയതി മാറ്റിവയ്ക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org