വിശുദ്ധ പത്രോസിന്റെ സ്ഥാനം: വത്തിക്കാനില്‍ സംവാദം

വിശുദ്ധ പത്രോസിന്റെ സ്ഥാനം: വത്തിക്കാനില്‍ സംവാദം

വിശുദ്ധ പത്രോസിന്റെ പ്രഥമസ്ഥാനം എന്ന വിഷയത്തെ കുറിച്ചുള്ള ഒരു ദൈവശാസ്ത്രസംവാദം വത്തിക്കാന്‍ സംഘടിപ്പിക്കുന്നു. ''ഈ പാറമേല്‍ ഞാനെന്റെ പള്ളി പണിയും'' എന്ന പ്രമേയവുമായി നടത്തുന്ന സംവാദത്തില്‍ കത്തോലിക്കര്‍ക്കു പുറമെ ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞരും പങ്കെടുക്കുന്നു. വിശുദ്ധ പത്രോസിന്റെ സാംസ്‌കാരിക മാനങ്ങള്‍ എന്ന പ്രമേയവുമായി അടുത്ത വര്‍ഷം ഈ സംവാദത്തിന്റെ തുടര്‍ച്ചയും ഉണ്ടായിരിക്കും. വിശുദ്ധ പത്രോസ് മറ്റു അപ്പസ്‌തോലന്മാര്‍ക്കിടയിലെ പ്രഥമനായിരുന്നതുപോലെ പത്രോസിന്റെ പിന്‍ഗാമിയായ റോമിലെ മെത്രാനും പ്രത്യേകപദവിയുണ്ടെന്ന കത്തോലിക്കാസഭയുടെ നിലപാട് സഭൈക്യരംഗത്ത് തര്‍ക്കവിഷയമാണ്. ഈ സംവാദങ്ങള്‍ കത്തോലിക്കാ വിശ്വാസികളെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നു വത്തിക്കാന്‍ സാംസ്‌കാരിക കാര്യാലയം മുന്‍ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജ്യാന്‍ഫ്രാങ്കോ റവാസി പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org