സെ. പീറ്റേഴ്സ് അങ്കണവും വത്തിക്കാന്‍ മ്യൂസിയങ്ങളും അടച്ചു

സെ. പീറ്റേഴ്സ് അങ്കണവും വത്തിക്കാന്‍ മ്യൂസിയങ്ങളും അടച്ചു

കൊറോണാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വത്തിക്കാനിലെ സെ. പീറ്റേഴ്സ് അങ്കണം ഇറ്റാലിയന്‍ പോലീസ് അടച്ചു. ഫലത്തില്‍ ഇതു സെ. പീറ്റേഴ്സ് ബസിലിക്കയും അടച്ചതിനു തുല്യമായി എന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കാരണം, സ്ക്വയറിലൂടെ മാത്രമേ ബസിലിക്കയിലേയ്ക്കു പ്രവേശിക്കാന്‍ തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും കഴിയൂ. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു സ്വയംഭരണാധികാരം ഉണ്ടെങ്കിലും കൊറോണാ ബാധ തടയുന്നതിനു ഇറ്റാലിയന്‍ അധികാരികളുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 3 വരെയാണ് ഇപ്പോള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളത്. ആയിരകണക്കിനു വൈദികരാണ് റോം അതിരൂപതയുടെ പരിധിയില്‍ കഴിയുന്നത്. ഇവര്‍ സ്വകാര്യ ദിവ്യബലികള്‍ അര്‍പ്പിക്കണം. വത്തിക്കാനില്‍ പല ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടപഴകുന്നതിനു നിയന്ത്രണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

വത്തിക്കാന്‍ മ്യൂസിയങ്ങളും അവയോടു ബന്ധപ്പെട്ട പൊന്തിഫിക്കല്‍ ദേവാലയങ്ങളും അടച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നു വരെ ഇവയെല്ലാം അടച്ചിടാനാണു തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണിത്. മാര്‍പാപ്പ തന്‍റെ താമസസ്ഥലത്തെ ചാപ്പലില്‍ ദിവസവും അര്‍പ്പിക്കുന്ന പ്രഭാത ദിവ്യബലിയിലേയ്ക്ക് ഇനി പുറമെ നിന്നുള്ളവര്‍ക്കു പ്രവേശനം ഉണ്ടാകില്ല. പകരം ഈ ദിവ്യബലിയര്‍പ്പണങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org