വി. കോള്‍ബെയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റില്‍

വി. കോള്‍ബെയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റില്‍

വി. മാക്‌സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പ് പോളണ്ടിന്റെ പാര്‍ലിമെന്റിലുള്ള ചാപ്പലില്‍ സ്ഥാപിച്ചു. പാര്‍ലിമെന്റിന്റെ ഇരുസഭകളിലും തിരുശേഷിപ്പ് ഔപചാരികമായി സമര്‍പ്പിക്കുന്ന ചടങ്ങും നടത്തി. പാര്‍ലിമെന്റ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. അനേകം പാര്‍ലിമെന്റംഗങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സഭയോടു തിരുശേഷിപ്പ് അഭ്യര്‍ത്ഥിച്ചതെന്നു സ്പീക്കര്‍ അറിയിച്ചു. വി. കോള്‍ബെ അംഗമായിരുന്ന ഫ്രാന്‍സിസ്‌കന്‍ കണ്‍വെഞ്ച്വല്‍ സന്യാസസമൂഹത്തിന്റെ പോളണ്ട് പ്രൊവിന്‍ഷ്യലാണ് തിരുശേഷിപ്പു കൈമാറിയത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍, വി. ജാന്ന ബെരെത്ത മോള്ളാ എന്നിവരുടെ തിരുശേഷിപ്പുകളും ഈ ചാപ്പലില്‍ ഉണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org