ജന്മശതാബ്ദി: വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ കബറിടത്തില്‍ മാര്‍പാപ്പ ബലിയര്‍പ്പിക്കും

ജന്മശതാബ്ദി: വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ കബറിടത്തില്‍ മാര്‍പാപ്പ ബലിയര്‍പ്പിക്കും
Published on

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദി ദിനമായ മെയ് 18 നു ഫ്രാന്‍സിസ് മാര്‍പാപ്പ ബലിയര്‍പ്പിക്കും. സെ. പീറ്റേഴ്സ് ബസിലിക്കയിലെ ചാപ്പലിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍റെ കബറിടം സ്ഥിതി ചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഇറ്റലിയില്‍ പള്ളികളിലെ വി.ബലിയര്‍പ്പണങ്ങള്‍ ആരംഭിക്കുന്ന ദിവസം കൂടിയായിരുന്നു മെയ് 18. മാര്‍ച്ച് 10 മുതല്‍ സെ. പീറ്റേഴ്സ് ബസിലിക്ക അടച്ചിട്ടിരിക്കുകയാണ്. ബസിലിക്ക പൊതുജനങ്ങള്‍ക്ക് എന്നു തുറന്നു കൊടുക്കുമെന്നു തീരുമാനിച്ചിട്ടില്ല.

ജോണ്‍ പോള്‍ രണ്ടാമന്‍റെ ജന്മശതാ ബ്ദി പോളണ്ടിലെ കത്തോലിക്കാസഭ ആഘോഷിക്കുന്നുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ അനുസ്മരണപരിപാടികള്‍ സോഷ്യല്‍ മീഡിയായിലൂടെ നടത്താനാണ് പോളിഷ് മെത്രാന്‍ സംഘത്തിന്‍റെ തീരുമാനം. യുവതലമുറയ്ക്കിടയില്‍ ജോണ്‍ പോള്‍ രണ്ടാമനെ സുപരിചിതനാക്കാനും സോഷ്യല്‍ മീഡിയ വേദിയാക്കിയുള്ള ആഘോഷങ്ങള്‍ ഇടയാക്കുമെന്ന് പോളിഷ് മെത്രാന്‍ സംഘം കരുതുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org