

മാർപാപ്പയുടെ അനുമതിയില്ലാതെ നാല് ബിഷപ്പുമാരെ വാഴിച്ചതിനെത്തുടര്‍ന്ന്, കത്തോലിക്കാ സഭയില്‍ നിന്നു ശീശ്മയിലായെന്നു പ്രഖ്യാപിക്കപ്പെട്ട വി. പയസ് പത്താമന്‍ സമൂഹം, വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്റെ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി. ഒരു ഭരണനടപടിയാല്‍ തനിക്ക് ദോഷം സംഭവിച്ചുവെന്ന് കരുതുന്ന ഏതൊരു വ്യക്തിക്കും അതിന്റെ തിരുത്തലിനായി അപേക്ഷിക്കാന്‍ സഭ നല്‍കുന്ന അവകാശം വിനിയോഗിക്കുകയാണ് ഈ അപ്പീല്‍ വഴി തങ്ങള്‍ ചെയ്തിരിക്കുന്നതെന്നു അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സഭയുടെ അധികാരത്തോടുള്ള ആദരവോടെയും നീതി, സത്യം, സഭയുടെ നന്മ എന്നിവയോടുള്ള വിശ്വസ്തതയോടെയുമാണ് ഇതെന്നും പ്രസ്താവനയില്‍ പറയുന്നു. കാനന്‍ നിയമത്തിലെ കാനന്‍ 1353 അനുസരിച്ച്, ഈ ഉത്തരവ് നടപ്പാക്കുന്നത് താല്‍ക്കാ ലികമായി നിര്‍ത്തിവയ്ക്കാന്‍ അപ്പീലിന് സാധിക്കുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.
അനധികൃതമായി നാല് പുതിയ ബിഷപ്പുമാരെ വാഴിച്ചതിനെത്തുടർ ന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ച മഹറോന്‍ നിഷേധിച്ചുകൊണ്ട് ജൂലൈ 3-ന് ലിയോ പതിനാലാമന്‍ മാർപാപ്പയ്ക്ക് ലെഫെവ്‌റിസ്റ്റുകള്‍ അയച്ച കത്തിന് പിന്നാലെയാണ് ഈ അപ്പീല്‍. വത്തിക്കാന്റെ ഈ നടപടികള്‍ “വസ്തുനിഷ്ഠമായി അനീതിയും അസാധുവും’’ ആണെ ന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പയുടെ അനുമതിയില്ലാതെ നാല് ബിഷപ്പുമാരെ വാഴിച്ചതിനെ തുടര്‍ന്ന് 1988-ല്‍ ആര്‍ച്ചുബിഷപ്പ് ലെഫേവ്‌റിനെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഈ നടപടി 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പ പിന്‍വലിച്ചു.
ഇറ്റാലിയന്‍ വൈദികനായ ഫാ. ഡേവിഡ് പഗ്ലിയാരാനിയാണ് നിലവില്‍ ഈ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍. 2025 ഡിസംബര്‍ 1-ലെ കണക്കനുസരിച്ച്, ഇപ്പോള്‍ അവര്‍ക്ക് ആറ് ബിഷപ്പുമാരും 50 രാജ്യങ്ങളില്‍ നിന്നുള്ള 733 വൈദികരും ഉണ്ട്.