സിസ്റ്റര്‍ റൂത്തിന്‍റെ ആദരാര്‍ത്ഥം പാക് സര്‍ക്കാര്‍ നാണയമിറക്കുന്നു

സിസ്റ്റര്‍ റൂത്തിന്‍റെ ആദരാര്‍ത്ഥം പാക് സര്‍ക്കാര്‍ നാണയമിറക്കുന്നു

പാക്കിസ്ഥാനില്‍ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി ജീവിതം സമര്‍പ്പിച്ച കത്തോലിക്കാ സന്യാസിനി സിസ്റ്റര്‍ റൂത്ത് ഫാവുവിന്‍റെ ചിത്രവുമായി പാക് സര്‍ക്കാര്‍ നാണയമിറക്കുന്നു. ജര്‍മ്മനിയില്‍ ജനിച്ച സിസ്റ്റര്‍ റൂത്ത് പാക്കിസ്ഥാന്‍റെ മദര്‍ തെരേസായെന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ മരണമടഞ്ഞ അവര്‍ക്ക് പാക്കിസ്ഥാന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതികളെല്ലാം നല്‍കപ്പെട്ടിരുന്നു. 50 രൂപയുടെ അമ്പതിനായിരം നാണയങ്ങളാണ് പുറത്തിറക്കുന്നത്. സിസ്റ്ററുടെ നിസ്വാര്‍ത്ഥതയ്ക്കും കുഷ്ഠരോഗനിര്‍മ്മാര്‍ജനത്തിനു നല്‍കിയ സേവനങ്ങള്‍ക്കും രാജ്യം മുഴുവന്‍ അവരോടു കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി പ്രസ്താവിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org