സ്‌പെയിന്‍ രാജാവും രാജ്ഞിയും മാര്‍പാപ്പായെ കണ്ടു

സ്‌പെയിന്‍ രാജാവും രാജ്ഞിയും മാര്‍പാപ്പായെ കണ്ടു
Published on

മേരി മേജര്‍ ബസലിക്കയുടെ പ്രോട്ടോ കാനന്‍ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്‌പെയിന്‍ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും ലിയോ പതിനാലാമന്‍ മാര്‍പാപ്പ കൂടിക്കാഴ്ച്ച അനുവദിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരൊളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഗാല്ലഗര്‍ തുടങ്ങിയവരുമായും രാജകുടുംബം കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചു.

കൂടിക്കാഴ്ചകളില്‍, പരിശുദ്ധ സിംഹാസനവും സ്‌പെയിനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധം, സ്‌പെയിനിലെ സഭയുടെ പ്രവര്‍ത്തനങ്ങളും രാജ്യത്തെ സ്ഥിതിഗതികളും തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.

ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തരശ്രമത്തിന്റെ ആവശ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു. അന്താരാഷ്ട്ര സഹവര്‍ത്തിത്വ ത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന തത്വങ്ങളും മൂല്യങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നല്‍കേണ്ട പ്രാധാന്യവും സംഭാഷണവിഷയമായി.

നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച്, മാര്‍ച്ച് ഇരുപതിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ വച്ച്, ആര്‍ച്ച് പ്രീസ്റ്റ് കര്‍ദ്ദിനാള്‍ റൊളാന്താസ് മക്രിസ്‌കാസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍, ഫെലിപ്പെ ആറാമന്‍ രാജാവ് ബസിലിക്കയുടെ പ്രോട്ടോ കാനന്‍ സ്ഥാനം ഏറ്റെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org