വിദ്യാലയാക്രമണങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ കത്തോലിക്ക നേതാക്കള്‍

വിദ്യാലയാക്രമണങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ കത്തോലിക്ക നേതാക്കള്‍
Published on

വിദ്യാലയങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന പ്രസ്താവന ദക്ഷിണാഫ്രിക്കയിലെ ദേശീയ കത്തോലിക്ക വിദ്യാഭ്യാസ ബോര്‍ഡും കത്തോലിക്കാമെത്രാന്‍ സംഘവും സംയുക്തമായി പുറപ്പെടുവിച്ചു. അടിയന്തിരമായ ശ്രദ്ധയും ഇടപെടലും ആവശ്യപ്പെടുന്ന ഒരു ദേശീയ ധാര്‍മ്മിക പരാജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ദേശീയ നേതാക്കള്‍ അതിനോട് വിമുഖത പാലിക്കുകയും അതൊരു പുതിയ സാധാരണനിലയായി മാറ്റിക്കൊണ്ടിരി ക്കുകയുമാണ് എന്ന് പ്രസ്താവനയില്‍ സഭാനേതാക്കള്‍ പറഞ്ഞു.

അടുത്തയിടെ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെ തന്നെ കൊല്ലുകയുണ്ടായി ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ചു ഗുരുതരമായി കൊണ്ടിരിക്കുന്ന പ്രതിസന്ധി യെ സൂചിപ്പിക്കുന്നതാണ്. 2024 ന്റെ ആദ്യപാദത്തില്‍ ദക്ഷിണാഫ്രിക്കയില്‍ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് 12 കൊലപാതകങ്ങളും 74 ബലാത്സംഗങ്ങളും നടന്നു എന്നാണ് കണക്ക്.

രണ്ടാം പാദത്തില്‍ 13 കൊലപാതകങ്ങളും 106 ബലാത്സംഗങ്ങളും നടന്നു. ഇതുകൂടാതെ കഴിഞ്ഞവര്‍ഷം 11,000 കൊള്ളകളാണ് വിദ്യാലയങ്ങളില്‍ നടന്നത്. പഠനത്തിനും വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കുമുള്ള ഇടങ്ങളായ വിദ്യാലയങ്ങള്‍ യുദ്ധക്കള ങ്ങളായി മാറുന്നതില്‍ സഭാ നേതാക്കള്‍ ഗൗരവമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org