പെറുവില്‍ അല്മായ മിഷണറി കൊല്ലപ്പെട്ടു

പെറുവില്‍ അല്മായ മിഷണറി കൊല്ലപ്പെട്ടു

ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുകയായിരുന്ന ഇറ്റാലിയന്‍ മിഷണറിയായ അല്മായ വനിത കൊല്ലപ്പെട്ടു. അമ്പതുകാരിയായ നാദിയ ഡി മുനാരി ആണ് താമസസ്ഥലത്തു കൊല്ലപ്പെട്ടത്. തലസ്ഥാനമായ ലിമായില്‍ നിന്നു നൂറ്റമ്പതു മൈല്‍ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ കുട്ടികള്‍ക്കു വേണ്ടി സേവനം ചെയ്യുകയായിരുന്നു നാദിയ. ഇവിടെ ആറ് കിന്‍ഡര്‍ഗാര്‍ട്ടനുകളും പ്രൈമറി സ്‌കൂളുകളും ഇവര്‍ നടത്തിയിരുന്നു. അഞ്ഞൂറോളം കുട്ടികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇറ്റാലിയന്‍ സലേഷ്യന്‍ വൈദികനായ യുഗോ ഡി സെന്‍സി സ്ഥാപിച്ച ഒരു സംഘടനയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. നാദിയായോടൊപ്പം സേവനം ചെയ്തിരുന്ന ലിസ്‌ബെത്ത് റാമിറെസ് ക്രൂസ് എന്ന അദ്ധ്യാപികയും ആക്രമിക്കപ്പെട്ടിരുന്നു.

Related Stories

No stories found.