വ്യക്തി, വംശ, ഗോത്ര താത്പര്യങ്ങള്‍ നോക്കി വോട്ടു ചെയ്യരുത് -ദ.ആഫ്രിക്കന്‍ മെത്രാന്മാര്‍

വ്യക്തി, വംശ, ഗോത്ര താത്പര്യങ്ങള്‍ നോക്കി വോട്ടു ചെയ്യരുത് -ദ.ആഫ്രിക്കന്‍ മെത്രാന്മാര്‍
Published on

ദൈവമാഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സമൂഹമാക്കി രാജ്യത്തെ മാറ്റുന്നതിനു കഴിയുന്ന നേതാക്കളെയാണു തിരഞ്ഞെടുക്കേണ്ടതെന്നും വ്യക്തിപരവും വംശീയവും ഗോത്രപരവുമായ താത്പര്യങ്ങള്‍ നോക്കിയല്ല വോട്ടു ചെയ്യേണ്ടതെന്നും ദക്ഷിണാഫ്രിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. മെയ് 8-നു ദക്ഷിണാഫ്രിക്കയില്‍ പൊതുതിരഞ്ഞെടുപ്പാണ്. മറ്റ് ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി വരുംമാസങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്നുണ്ട്. സത്യസന്ധരായ ആളുകള്‍ക്കു മാത്രം വോട്ടു ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും അഴിമതിയാണ് ആഫ്രിക്ക നേരിടുന്ന ഗുരുതരമായ ഒരു പ്രശ്നമെന്നും മെത്രാന്മാര്‍ പറഞ്ഞു.

പൊതുജനവിശ്വാസത്തെയും പൊതുനന്മയേയും തകര്‍ത്തുകൊണ്ട് രാഷ്ട്രീയരംഗത്തേയും കോര്‍പറേറ്റ് രംഗത്തേയും ഉന്നതര്‍ നടത്തിയ അഴിമതികളുടെ വിശദാംശങ്ങള്‍ വിവിധ അന്വേഷണകമ്മീഷനുകള്‍ പുറത്തു കൊണ്ടു വന്ന കാര്യം മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യം പോകേണ്ട പാത തിരഞ്ഞെടുക്കാനുള്ള അധികാരം നമുക്കുണ്ട്. തെറ്റായ വാഗ്ദാനങ്ങളില്‍ കുടുങ്ങാതെ ധീരമായും ബുദ്ധിപരമായും അതു വിനിയോഗിക്കാന്‍ നാം ശ്രമിക്കണം – മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org