

2027-ല്‍ നടക്കുന്ന പ്രാദേശിക സഭകളുടെ സിനഡല്‍ സമ്മേളനങ്ങള്‍ക്ക് ആവശ്യകമായ മാനദണ്ഡ ങ്ങളും പ്രായോഗിക മാർഗനിർദേശങ്ങളും അടങ്ങിയ പഠന സഹായി, സിനഡിന്റെ ജനറല്‍ സെക്രട്ടേറിയേറ്റ് പ്രസിദ്ധീകരിച്ചു. www.synod.va എന്ന വെബ്സൈറ്റില്‍ വിവിധ ഭാഷകളില്‍ ഈ രേഖ ലഭ്യമാണെന്നു, സെക്ര ട്ടേറിയേറ്റില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക സഭാകൂട്ടായ്മകളുടെ യാത്രയില്‍, കര്‍ത്താവ് കരം പിടിച്ചു മുന്‍പോട്ടു നടത്തിയത് തിരിച്ചറിയുകയും, അടുത്ത ഘട്ടത്തിലേക്ക് നീങ്ങുവാന്‍ സ്വയം അനുവദിക്കുകയും ചെയ്യുക എന്നതാണ് ‘ഓര്‍ക്കുക’ എന്ന ഈ രേഖയുടെ പേരിനർഥമെന്നും, ഇങ്ങനെയാണ് സഭ മാനസാന്തരപ്പെടാന്‍ കൂടുതല്‍ പ്രാപ്തയാകുന്നതെന്നും, സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെച്ച് പറഞ്ഞു.
ഓര്‍മ്മ എന്നത്, ഭൂതകാലത്തിലേക്കുള്ള തിരിച്ചു പോക്കല്ല മറിച്ച്, വര്‍ത്തമാനകാലത്തെ അനുഭവങ്ങളെ വിവേചിച്ചറിയുന്നതിനും, ഭാവിയിലേക്ക് സ്വയം തുറക്കുന്നതിനുമായി ചരിത്രത്തില്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുക എന്നാണ് അര്‍ഥമാക്കുന്നതെന്നു കാര്‍ഡിനല്‍ പറഞ്ഞു. ഒരു പ്രത്യേക മാതൃക നിര്‍ദേശിക്കുന്നതിനു പകരം, ഓരോ പ്രാദേശിക സന്ദര്‍ഭത്തിനും അനുയോജ്യമായ ചോദ്യങ്ങള്‍, മാനദണ്ഡങ്ങള്‍, പ്രായോഗിക മാർഗനിദേശം എന്നിവ രേഖ മുന്‍പോട്ടു വയ്ക്കുന്നു.
രൂപതകളുടെ അവലോകനസമ്മേളനങ്ങള്‍ക്കു ശേഷം 2027-ന്റെ രണ്ടാം പകുതിയില്‍ മെത്രാന്‍ സമിതികളുടെയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ഭരണസംവിധാനങ്ങളുടെയും സമ്മേളനങ്ങള്‍ നടക്കും. 2028-ലെ ആദ്യ നാല് മാസങ്ങളില്‍ ഭൂഖണ്ഡാന്തര സമ്മേളനങ്ങളും, ഒടുവില്‍ 2028 ഒക്ടോബറില്‍ വത്തിക്കാനില്‍ സഭാസമ്മേളനവും നടക്കും.