സില്‍വസ്റ്റര്‍ സ്റ്റാലന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സില്‍വസ്റ്റര്‍ സ്റ്റാലന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

പ്രസിദ്ധ ഹോളിവുഡ് സിനിമാതാരം സില്‍വസ്റ്റര്‍ സ്റ്റാലന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. നടന്റെ ഭാര്യയും മക്കളും സഹോദരനും ഒപ്പമുണ്ടായിരുന്നു. 77 കാരനായ അദ്ദേഹം വത്തിക്കാന്‍ മ്യൂസിയങ്ങളും സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോസ് നല്‍കിയെങ്കിലും വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പത്രക്കുറിപ്പില്‍ മറ്റു വിശദീകരണങ്ങളൊന്നും ലഭ്യമല്ല. ഇറ്റലിയില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഒരു കത്തോലിക്കാ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് സ്റ്റാലന്‍. യൗവനത്തില്‍ മതവിശ്വാസത്തില്‍ നിന്ന് അകന്നുവെങ്കിലും മക്കളുടെ ജനനത്തോടെ താന്‍ വിശ്വാസജീവിതത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയെന്ന് മുമ്പ് ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org