സ്ലോവാക്യന്‍ രക്തസാക്ഷി വാഴ്ത്തപ്പെട്ട പദവിയില്‍

സ്ലോവാക്യന്‍ രക്തസാക്ഷി വാഴ്ത്തപ്പെട്ട പദവിയില്‍
Published on

സ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകാലത്ത് ദീര്‍ഘകാലം കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുകയും രോഗബാധിതനായി 37-ാം വയസ്സില്‍ മരണമടയുകയും ചെയ്ത യാന്‍ ഹാവ്‌ലിക്കിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

സ്ലോവാക്യയിലെ പ്രസിദ്ധമായ സപ്തവ്യാകുല ബസിലിക്കയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ വത്തിക്കാന്‍ നാമകരണ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ മര്‍ച്ചല്ലോ സെമെരാറോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രൈസ്തവവിശ്വാസത്തെ പ്രതിയാണ് ഹാവ്‌ലിക് കാരാഗ്രഹത്തില്‍ അടയ്ക്കപ്പെടുകയും പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തത്.

അങ്ങനെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുകയും അകാലചരമം പ്രാപിക്കുകയും ആയിരുന്നു. കാരാഗൃഹത്തില്‍ കഠിനമായ ജോലികളില്‍ ഏര്‍പ്പെടേണ്ടി വന്നപ്പോഴും രഹസ്യമായി അദ്ദേഹം വിശ്വാസിയായി ജീവിക്കുകയായിരുന്നു.

വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ പ്രേഷിത സമൂഹത്തില്‍ ചേര്‍ന്ന് സെമിനാരി പഠനം നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹം തടവിലടയ്ക്കപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org