മാര്‍പാപ്പയുടെ കത്തു പങ്കുവച്ചു സെലെന്‍സ്‌കി

മാര്‍പാപ്പയുടെ കത്തു പങ്കുവച്ചു സെലെന്‍സ്‌കി
Published on

ഉക്രെയ്നിയായുടെ സ്വാതന്ത്ര്യദിനത്തില്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ തന്റെ ജനങ്ങള്‍ക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കത്തു പങ്കു വച്ചു. യുദ്ധദുരിതം അനുഭവിക്കുന്ന ഉക്രെനിയന്‍ ജനതക്ക് പ്രാര്‍ഥനകള്‍ ആശംസിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ കത്ത്.

ആയുധങ്ങളുടെ ആരവം നിശബ്ദമാകുകയും സംഭാഷണത്തിനു വഴി മാറുകയും ചെയ്യട്ടെയെന്നു കത്തില്‍ മാര്‍പാപ്പ ആശംസിക്കുന്നു. ശരീരത്തിലും മനസ്സിലും മുറിവേറ്റവരെ മാര്‍പാപ്പ ആശ്വസിപ്പിചചു. സമാധാനത്തിന്റെ രാജ്ഞിയായ പ. കന്യകാമറിയത്തിനു രാജ്യത്തെ സമര്‍പ്പിക്കുന്നതായും പാപ്പാ എഴുതി.

വിനാശകരമായ യുദ്ധക്കെടുതികളില്‍ പെട്ടിരിക്കുന്ന ഉക്രെനിയന്‍ ജനതക്കു പാപ്പാ നല്‍കുന്ന ശ്രദ്ധയ്ക്കും കരുതലിനും സെലെന്‍സ്‌കി മാര്‍പാപ്പക്കു നന്ദി പ്രകാശിപ്പിച്ചു. പാപ്പായുടെ ധാര്‍മ്മികനേതൃത്വത്തെയും അപ്പസ്‌തോലികമായ പിന്തുണയെയും തങ്ങള്‍ വിലമതിക്കുന്നതായും സെലെന്‍സ്‌കി വ്യക്തമാക്കി.

1991 ല്‍ സോവ്യറ്റ് യൂണിയനില്‍ നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ ആഘോഷമാണ് ആഗസ്റ്റ് 24 വര്‍ഷം തോറും ഉക്രെയിനില്‍ നടന്നു വരുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org