ഉക്രെനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഉക്രെനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഉക്രെനിയന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഉക്രെയിനില്‍ റഷ്യയുടെ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് സെലന്‍സ്‌കി മാര്‍പാപ്പയെ കാണുന്നത്. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു നിന്നു. പോള്‍ ആറാമന്‍ ഹാളിലെ ഓഫീസിന്റെ വാതില്‍ക്കലേക്കു വന്ന്, കൈ കൊടുത്താണ് മാര്‍പാപ്പ ഉക്രെനിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. തന്റെ കൈ നെഞ്ചില്‍ വച്ച് സെലന്‍സ്‌കി പറഞ്ഞു, ''വലിയ ആദരവാണിത്.'' ഉക്രെനിയിലെ മാനവീകവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്നു പിന്നീടു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. യുദ്ധത്തില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളെ അനുസ്മരിക്കുന്ന ഒരു കലാസൃഷ്ടിയാണു സെലന്‍സ്‌കി മാര്‍പാപ്പക്കു സമ്മാനിച്ചത്. വത്തിക്കാനിലെ ഇതര അധികാരികളുമായും സെലന്‍സ്‌കി സംഭാഷണങ്ങള്‍ നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org