ഈജിപ്തില്‍ ക്രൈസ്തവരുടെ സ്ഥിതി മെച്ചപ്പെടുന്നു

ഈജിപ്തില്‍ ക്രൈസ്തവരുടെ സ്ഥിതി മെച്ചപ്പെടുന്നു

ഈജിപ്തില്‍ ക്രൈസ്തവര്‍ ഇന്നും രണ്ടാംകിട പൗരന്മാരായി തന്നെയാണു പരിഗണിക്കപ്പെടുന്നതെങ്കിലും പ്രസിഡന്റ് അബ്ദുള്‍ ഫത്തേ അല്‍-സിസി അധികാരത്തിലെത്തിയതിനു ശേഷം സ്ഥിതി അല്‍പം മെച്ചപ്പെടുന്നുണ്ടെന്ന് കോപ്റ്റിക് കത്തോലിക്കാസഭയിലെ ബിഷപ് കിറിലോസ് വില്യം പറഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡ് നേതാവായിരുന്ന മുഹമ്മദ് മുര്‍സിയുടെ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഭേദമാണ് ഇപ്പോഴത്തെ അവസ്ഥ. എങ്കിലും, മിക്ക തലങ്ങളിലും ക്രൈസ്തവര്‍ക്ക് അര്‍ഹമായ പങ്കാളിത്തമില്ല. ഉദാഹരണത്തിന്, യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളായും അദ്ധ്യാപകരായും ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇപ്പോഴുമില്ല. ഭരണകൂട പദവികളിലും ക്രൈസ്തവര്‍ വളരെ കുറവാണ്. -ബിഷപ് കിറിലോസ് വിശദീകരിച്ചു.
ജനങ്ങളുടെ മനോഭാവത്തിന്റെ മാറ്റമാണ് ഈജിപ്തിനാവശ്യമെന്നു ബിഷപ് പറഞ്ഞു. എല്ലാ ഈജിപ്തുകാരും തുല്യരാണെന്ന് പ്രസിഡന്റ് എപ്പോഴും പറയുന്നുണ്ട്. പ്രസിഡന്റിന്റെ വാക്കുകള്‍ പാലിക്കുക എന്നതാണ് മറ്റെല്ലാവരും ചെയ്യേണ്ടത്. -ബിഷപ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org