സിക്കുമത പ്രതിനിധികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സിക്കുമത പ്രതിനിധികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് പാപ്പ, സിക്കുമത പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു സംഭാഷണം നടത്തി. വിശ്വാസവും സേവനവും പരസ്പരം അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ സഹോദരങ്ങള്‍ക്കുള്ള സേവനത്തിലൂടെ ദൈവത്തിലെത്താനുള്ള ആധികാരിക പാതയാണെന്നും മാര്‍പ്പാപ്പാ സിഖ് മതസ്ഥരുടെ സേവനപ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ടു പറഞ്ഞു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിലെ വാക്കുകള്‍ മാര്‍പാപ്പ ഉദ്ധരിക്കുകയും ചെയ്തു.

ഏറ്റവും എളിയവര്‍ക്കായി, സമൂഹത്തിന്റെ അരികുകളിലേക്കു തള്ളപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥമായി ചെയ്യുന്ന സേവനം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. അത് ജീവിത ശൈലിയായിരിക്കട്ടെ. തങ്ങള്‍ എത്തിച്ചേര്‍ന്നയിടങ്ങളില്‍ സിക്കുമതസ്ഥര്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്ന സേവനം മഹനീയമാണ്. പാവപ്പെട്ടവരും സഹായമര്‍ഹിക്കുന്നവരും വേദനയനുഭവിക്കുന്നവരുമായവരെ പരിപാലിച്ചുകൊണ്ട് അവരുടെ ജീവിതം ധന്യവും സമ്പന്നവുമാക്കിത്തീര്‍ക്കുകയാണവര്‍ - പാപ്പ പറഞ്ഞു.

ദുബായിയിലെ സിഖുമത ക്ഷേത്രമായ ഗുരുനാനാക്ക് ദര്‍ബാറിന്റെ ആഭിമുഖ്യത്തിലാണ് വിവിധ രാജ്യാക്കാരായ സിഖുമത പ്രതിനിധികള്‍ വത്തിക്കാനിലെത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org