മ്യാന്‍മറില്‍ സൈന്യം പള്ളിക്കു തീവച്ചു, നിരവധി പള്ളികള്‍ ഉപേക്ഷിക്കപ്പെട്ടു

മ്യാന്‍മറില്‍ സൈന്യം പള്ളിക്കു തീവച്ചു, നിരവധി പള്ളികള്‍ ഉപേക്ഷിക്കപ്പെട്ടു
Published on

പട്ടാളഭരണകൂടവും വിമതസേനകളും തമ്മില്‍ സംഘര്‍ഷം അരങ്ങേറിക്കൊണ്ടിരിക്കുന്ന മ്യാന്‍മറില്‍ ഒരു കത്തോലിക്കാദേവാലയത്തിനു സൈനികര്‍ തീവച്ചു. കിഴക്കന്‍ മ്യാന്‍മറിലെ കരേന്നി സംസ്ഥാനത്തെ സെ.മാത്യു ദേവാലയം സൈനികര്‍ ആക്രമിക്കുന്നതും തീയിടുന്നതുമായ ദൃശ്യങ്ങള്‍ വിമതവിഭാഗങ്ങളാണ് പുറത്തു വിട്ടത്. ഈ പ്രദേശത്ത് നിരവധി വീടുകള്‍ക്കും സൈന്യം തീയിട്ടതായി ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ അറിയിച്ചു. ഇവിടത്തെ പള്ളിയോ വിശ്വാസികളോ വിമതസൈന്യത്തെ അനുകൂലിക്കുന്നവരല്ലെന്ന് അധികാരികള്‍ പറഞ്ഞു.

കിഴക്കന്‍ മ്യാന്‍മറിലെ ലോയ്കാവ് രൂപതയിലെ 38 പള്ളികളില്‍ പതിനാറോളം പള്ളികള്‍ ഉപേക്ഷിച്ചു പുരോഹിതരും കന്യാസ്ത്രീകളും ഇടവകക്കാരും മറ്റു സ്ഥലങ്ങളിലേയ്ക്കു പോയിരുന്നു. സൈന്യവും പ്രക്ഷോഭകരും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങളെ തുടര്‍ന്നാണിത്. രൂപതയുടെ 9 പള്ളികള്‍ ഇതിനകം സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

മ്യാന്‍മറിലെ ആഭ്യന്തരയുദ്ധത്തില്‍ ഇതിനകം 1900 ഓളം പേര്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org