ക്യൂബയില്‍ അറസ്റ്റിലായവരില്‍ സെമിനാരി വിദ്യാര്‍ത്ഥിയും വൈദികനും

ക്യൂബയില്‍ അറസ്റ്റിലായവരില്‍ സെമിനാരി വിദ്യാര്‍ത്ഥിയും വൈദികനും

ക്യൂബയിലെ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കത്തോലിക്കാ വൈദികനും സെമിനാരി വിദ്യാര്‍ത്ഥിയും. വിലക്കയറ്റം, ഭക്ഷ്യവസ്തുക്കളുടെയും മരുന്നിന്റെയും ക്ഷാമം, കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിലെ പോരായ്മകള്‍ എന്നിവയ്‌ക്കെതിരെയായിരുന്നു സമരം. റാഫായേല്‍ ക്രൂസ് ദെവോറ എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കു ശേഷവും ദെവോറായെ മോചിപ്പിച്ചില്ലെന്നു കമാഗ്വേ അതിരൂപതയിലെ ഫാ. റൊളാന്‍ഡോ ഡി ഒക്കാ അറിയിച്ചു. ക്യൂബയുടെ തലസ്ഥാനമായ ഹവാനായിലെ സെമിനാരിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന ദെവോറാ, വീട്ടിലായിരിക്കെയാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതും അറസ്റ്റിലായതും. കമാഗ്വേ അതിരൂപതാ വൈദികനായ ഫാ. കാസ്റ്റര്‍ അല്‍വാരെസും അറസ്റ്റിലായിട്ടുണ്ട്. നിരവധി കത്തോലിക്കാ വൈദികരും ജനങ്ങളും ക്യൂബയിലെ സമരത്തിലും പ്രതിഷേധ പ്രചാരണങ്ങളിലും പങ്കാളികളാകുന്നുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org