
ക്രിസ്ത്യന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വെ റും മാനവസ്‌നേഹപ്രവര്‍ത്തനങ്ങള്‍ മാത്രമല്ലെന്നും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ അപരനെ നോക്കലാണതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മറുവശത്ത്, പാവപ്പെട്ടവരുടെ മുഖത്ത് ക്രിസ്തുവിനെ കാണലുമാണ് അത്, പാപ്പാ പറഞ്ഞു. "ഞാ നാരാണെന്നാണു നിങ്ങള്‍ പറയുന്നത്" എന്ന ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യമടങ്ങുന്ന ബൈ ബിള്‍ ഭാഗത്തെ ആസ്പദമാക്കി പൊതുദര്‍ശന വേളയില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ.
ഈ ചോദ്യത്തിന് സൈദ്ധാന്തികമായ ഒരുത്തരമല്ല നാം നല്‍കേണ്ടതെന്നു മാര്‍പാപ്പ പറഞ്ഞു. വിശ്വാസം ഉള്‍ക്കൊള്ളുന്നതാകണം മറുപടി. പിതാവിന്റെ സ്വരം ശ്രവിക്കുകയും പത്രോസിനു ചുറ്റും കൂടിച്ചേര്‍ന്ന് അതിന്റെ പ്രഘോഷണം തുടരുകയും വേണം. ക്രിസ്തു നമുക്കാരാണ് എന്നു മനസ്സിലാക്കലാണ് അത്. അവിടുന്നാണു നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം – മാര്‍പാപ്പ വിശദീകരിച്ചു.