ബെനഡിക്ട് പതിനാറാമനു ശബ്ദനഷ്ടം ഉണ്ടായിട്ടില്ലെന്നു സെക്രട്ടറി

ബെനഡിക്ട് പതിനാറാമനു ശബ്ദനഷ്ടം ഉണ്ടായിട്ടില്ലെന്നു സെക്രട്ടറി
Published on

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനു ശബ്ദം നഷ്ടമായെന്നും സംസാരിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ നിഷേധിച്ചു. നവംബര്‍ 28 നു പുതിയ കാര്‍ഡിനല്‍മാര്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു. അന്ന് മൈക്ക് ഉപയോഗിച്ച് അദ്ദേഹം പുതിയ കാര്‍ഡിനല്‍മാരോടു സം സാരിച്ചുവെന്നു സെക്രട്ടറി ചൂണ്ടിക്കാട്ടി. ശബ്ദം ബലഹീനമായിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ തടസ്സമില്ല. അണുബാധ മൂലമുള്ള ഒരു ത്വക് രോഗം പാപ്പയ്ക്കുണ്ട്. അതു വേദനാജനകമാണെങ്കിലും ഗുരുതരമല്ല. 93 വയസ്സുകാരന്റേതായ മറ്റു പ്രശ്‌നങ്ങളൊഴിച്ചാല്‍ തൃപ്തികരമായ ആരോഗ്യാവസ്ഥയാണു അദ്ദേഹത്തിന്റേതെന്നും സെക്രട്ടറി വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org