ഏറ്റവും ദുഃഖകരമായ ക്രിസ്മസ് പിന്നിട്ട് നൈജീരിയൻ സഭ

ഏറ്റവും ദുഃഖകരമായ ക്രിസ്മസ് പിന്നിട്ട് നൈജീരിയൻ സഭ

ക്രിസ്മസ് വാരത്തിൽ മധ്യനൈജീരിയയിലെ ക്രൈസ്തവ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 200 ലേറെ ക്രൈസ്തവർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ക്രിസ്മസ് ആയിരുന്നു ഇതെന്ന് കൂട്ടക്കൊല നടന്ന നൈജീരിയൻ സംസ്ഥാനത്തിന്റെ ഗവർണർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു.

അക്രമികൾക്കെതിരെ കർക്കശമായ നടപടിയെടുക്കണമെന്നും നൈജീരിയൻ ജനതയെ ആക്രമികളിൽ നിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിർവഹിക്കണമെന്നും ഭരണാധികാരികളോട് കത്തോലിക്കാ സഭയുടെ നേതാക്കൾ ആവശ്യപ്പെട്ടു. ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെങ്കിൽ ദൈവമോ ചരിത്രമോ നൈജീരിയൻ ജനതയോ പൊറുക്കുകയില്ലെന്ന് പുതിയ നൈജീരിയൻ പ്രസിഡണ്ടിനോട് സഭാ അധികാരികൾ വ്യക്തമാക്കി.

26 ഇടങ്ങളിലായി ഡിസംബർ 23 ലും ക്രിസ്മസ് ദിനത്തിലുമായി നടന്ന ആക്രമങ്ങളിൽ 198 ക്രൈസ്തവർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികമായ കണക്ക്. 2022ലെ പെന്തക്കോസ്താ തിരുനാൾ ദിനത്തിൽ സമാനമായ ഒരു ആക്രമണം നടന്നിരുന്നു. അന്ന് 50 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവരുടെ പ്രധാന തിരുനാളുകളോട് അനുബന്ധിച്ച് കൂട്ടക്കൊലകൾ നടത്തുന്നത് ഇസ്ലാമിക തീവ്രവാദികളുടെ രീതിയാണ്. ഭരണകൂടം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ നൈജീരിയയിൽ വർദ്ധിക്കുന്നതെന്ന് പൊതുവേ കരുതപ്പെടുന്നു. ശക്തമായ യാതൊരു നടപടിയും നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ ഭരണകൂടം സ്വീകരിക്കുന്നില്ലെന്നാണ് സഭയുടെ പരാതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org