സുഡാന്‍ ആഭ്യന്തര യുദ്ധം: മുഴുവന്‍ വൈദികവിദ്യാര്‍ത്ഥികളും പലായനം ചെയ്തു

സുഡാന്‍ ആഭ്യന്തര യുദ്ധം: മുഴുവന്‍ വൈദികവിദ്യാര്‍ത്ഥികളും പലായനം ചെയ്തു
Published on

സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട മൂന്നാമത്തെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു സഭ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. കത്തോലിക്ക വൈദിക വിദ്യാര്‍ഥികള്‍ ആരും തന്നെ സുഡാനില്‍ ഇനി ശേഷിച്ചിട്ടില്ലെന്ന് സഭാധികാരികള്‍ അറിയിച്ചു. യുദ്ധത്തില്‍ കഴിഞ്ഞവര്‍ഷം പതിനാലായിരത്തോളം ജനങ്ങള്‍ കൊല്ലപ്പെട്ടു. 81 ലക്ഷം ജനങ്ങള്‍ ഭവനരഹിതരായി. 18 ലക്ഷം പേര്‍ രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്തു. ആകെ ജനസംഖ്യയില്‍ 5% ആയിരുന്നു കത്തോലിക്കര്‍. പക്ഷേ നിരവധി ആശുപത്രികളും സ്‌കൂളുകളും സഭ നടത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org