വടക്കന്‍ ഫ്രാന്‍സില്‍ ഉള്ള ചരിത്രപ്രസിദ്ധമായ അമലോല്‍ഭവ മാതാ ദേവാലയത്തിനു നേരെ ഉണ്ടായ ആക്രമണം ഫ്രാന്‍സിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ സുരക്ഷയെ കുറിച്ച് വീണ്ടും ആശങ്ക ഉണര്‍ത്തിയിരിക്കുന്നു.
ഒരു അക്രമി പള്ളിക്ക് തീയിടുകയായിരുന്നു. പുരാതനമായ മണിമാളിക ഉള്‍പ്പെടെയുള്ളവ പെട്ടെന്ന് കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റില്ല.
സമാനമായ ആക്രമണങ്ങള്‍ മുമ്പും നടത്തിയിട്ടുള്ള ഒരാളാണ് അക്രമി എന്ന് പിന്നീട് വെളിവാക്കപ്പെട്ടു. 1859 നിര്‍മ്മിച്ച പള്ളിയാണ് ഇത്. 2018 ല്‍ 50 ലക്ഷം യൂറോ ചിലവില്‍ പള്ളി പൂര്‍ണ്ണമായി നവീകരിച്ചിരുന്നു. അഗ്‌നിബാധയില്‍ ഏറ്റ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ഈ പൈതൃക നിര്‍മ്മിതിയെ പുനരുദ്ധരിക്കുന്നതിനും ഭരണകൂടം പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമീപവര്‍ഷങ്ങളില്‍ ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നിരവധി കത്തോലിക്കാ ദേവാലയങ്ങള്‍ ഇപ്രകാരം അഗ്‌നിബാധകള്‍ക്ക് വിധേയമായിട്ടുണ്ട്. അക്രമികള്‍ തീ വച്ച സംഭവങ്ങളായിരുന്നു എല്ലാം. പാരീസിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. 2023 ല്‍ 27 പള്ളികളില്‍ അഗ്‌നിബാധ ഉണ്ടായതായി ഫ്രാന്‍സിന്റെ മതപൈതൃക സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന അറിയിച്ചു.
2024 ല്‍ ആദ്യത്തെ ആറുമാസം കൊണ്ട് 12 പള്ളികള്‍ക്കു നേരെ തീവപ്പ് നടന്നു. പ്രതിവര്‍ഷം ആയിരത്തോളം അക്രമങ്ങളും ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നതായിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.