ശാസ്ത്രവും വിശ്വാസവുമൊന്നിച്ചാല്‍ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടാനാകും : ഫ്രാന്‍സിസ് മാര്‍പാപ്പ

ശാസ്ത്രവും വിശ്വാസവുമൊന്നിച്ചാല്‍ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടാനാകും : ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

ചൂഷണത്തില്‍ നിന്നു ഭൂമിയെ സംരക്ഷിക്കാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഫ്രാന്‍സില്‍ നിന്നു തന്നെ സന്ദര്‍ശിക്കാനെത്തിയ പരിസ്ഥിതിവിദഗ്ദ്ധരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ശാസ്ത്രവും വിശ്വാസവും ഒന്നിച്ചാല്‍ പാരിസ്ഥിതിക പ്രതിസന്ധികളെ മറികടക്കാനാകുമെന്നും പാപ്പാ അവരോടു പറഞ്ഞു.
പ്രകൃതിയെ സംരക്ഷിക്കാനുള്ള ശക്തമായ പ്രചോദനമാണ് വിശ്വാസബോദ്ധ്യങ്ങള്‍ ക്രൈസ്തവര്‍ക്കേകുന്നതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക മനഃപരിവര്‍ത്തനവും സഹായമര്‍ഹിക്കുന്ന സഹോദരങ്ങളുടെ സംരക്ഷണവും വിശ്വാസം ആവശ്യപ്പെടുന്നുണ്ട്. പ്രപഞ്ചം നിലവില്‍ വന്നത് യാദൃശ്ചികമായിട്ടല്ലെന്നും ദൈവത്തിന്റെ സ്‌നേഹത്തിന്റെ ഫലമാണെന്നും ബൈബിള്‍ പഠിപ്പിക്കുന്നു. പ്രപഞ്ചം മനോഹരവും നന്മ നിറഞ്ഞതുമാണ്. അതിനെ ധ്യാനിക്കുമ്പോള്‍ സൃഷ്ടാവിന്റെ അനന്ത സൗന്ദര്യത്തേയും നന്മയേയും കുറിച്ചുള്ള ദര്‍ശനം നമുക്കു ലഭ്യമാകുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org