വത്തിക്കാനിലെ കോവിഡ് ശമ്പളനിയന്ത്രണം മാർപാപ്പ റദ്ദാക്കി

The Pope has revoked the COVID-related salary restrictions at the Vatican
Published on

കോവിഡ്-19 മഹാമാരിയുടെ സമയത്ത് വത്തിക്കാനിലെ കാര്‍ഡിനല്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ശമ്പള വെട്ടിക്കുറവ് പിന്‍വലിച്ചുകൊണ്ട് ലിയോ പതിനാലാമന്‍ മാർപാപ്പ ഉത്തരവിറക്കി. 2021 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാർപാപ്പ പുറപ്പെടുവിച്ച ‘എ സസ്റ്റെയ്‌ന ബിള്‍ ഫ്യൂച്ചര്‍’ എന്ന ഉത്തരവാണ് പുതിയ ഇളവുകളോടെ പിന്‍വലിച്ചത്. 2026 സെപ്റ്റംബര്‍ 1 മുതല്‍ നിയമത്തിന്റെ റദ്ദാക്കല്‍ പ്രാബല്യത്തില്‍ വന്നു.

മഹാമാരിയെത്തുടര്‍ന്ന് വത്തിക്കാന്റെ സാമ്പത്തിക മേഖലയിലുണ്ടായ വലിയ കമ്മി നികത്തുന്നതിനും, ജീവന ക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് ഒഴിവാക്കുന്നതി നുമാണ് ഫ്രാന്‍സിസ് മാർപാപ്പ ശമ്പള നിയന്ത്രണം പ്രഖ്യാപി ച്ചത്. റോമന്‍ കൂരിയയിലെ കാര്‍ഡിനല്‍മാരുടെ ശമ്പളത്തില്‍ 10 ശതമാനവും, വിവിധ വകുപ്പ് മേധാവികളുടെയും സെക്രട്ടറിമാരുടെയും ശമ്പളത്തില്‍ 8 ശതമാനവും കുറവ് വരുത്തിയിരുന്നു. വൈദികര്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കും 3 ശതമാനം ശമ്പളക്കുറവും നടപ്പിലാക്കി. കൂടാതെ, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സീനിയോറിറ്റി അടിസ്ഥാനത്തിലുള്ള ശമ്പള വര്‍ദ്ധനവും മരവിപ്പിച്ചിരുന്നു.

മഹാമാരിയുടെ അടിയന്തരാവസ്ഥ അവസാനിച്ച സാഹ ചര്യത്തില്‍ ഇത്തരം സാമ്പത്തിക നിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ലിയോ പതിനാലാമന്‍ മാർപാപ്പ വ്യക്തമാക്കി. വത്തിക്കാന്‍ ഭരണസംവിധാനങ്ങളുടെ സാമ്പ ത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org