
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മരണശേഷം ആദ്യമായി നല്‍കുന്ന റാറ്റ്‌സിംഗര്‍ സമ്മാനത്തിന് അര്‍ഹരായത് രണ്ടു സ്പാനിഷ് ദൈവശാസ്ത്രജ്ഞര്‍. ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും ഫ്രാന്‍സെസ്‌ക് ടൊറാല്‍ബ റോസെല്ലോയും. 59 കാരനായ ഫാ. പാബ്ലോ നവാര യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ഓപുസ് ദേയിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളുമാണ്. ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്രമുള്‍പ്പെടെ അദ്ദേഹത്തെക്കുറിച്ച് നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. റാറ്റ്‌സിംഗറിന്റെ ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ സ്പാനിഷ് പരിഭാഷകള്‍ക്കും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.
56 കാരനായ റോസെല്ലോ ബാഴ്‌സലോണയിലെ രമണ്‍ ലുല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവുമാണ്. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണ്.