ഗ്യാന്‍ ലോറന്‍സോ ബെര്‍ണിനി 400 വര്‍ഷം മുമ്പ് രൂപകല്‍പ്പന ചെയ്ത റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അള്‍ത്താര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുന്നു. അടുത്ത ഡിസംബറില്‍, ജൂബിലി ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പായി ഈ ജോലികള്‍ പൂര്‍ത്തിയാക്കും എന്നാണ് കരുതുന്നത.് പ്രധാനപ്പെട്ട പേപ്പല്‍ തിരുകര്‍മ്മങ്ങള്‍ എല്ലാം ബസിലിക്കയുടെ ഉള്ളില്‍ പുനരുദ്ധാരണ ജോലികള്‍ക്കിടയില്‍ തന്നെ നടത്തുമെന്ന് ബസിലിക്ക ആര്‍ച്ച് കാര്‍ഡിനല്‍ മൗരോ ഗാംബെറ്റി അറിയിച്ചു.
7 ലക്ഷത്തിലേറെ യൂറോ ചിലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത.് പണം ചെലവാക്കുന്നത് നൈറ്റ്‌സ് ഓഫ് കൊളംബസ് എന്ന സംഘടനയാണ്. വത്തിക്കാന്‍ മ്യൂസിയത്തിലെ കലാ പുനരുദ്ധാരണ വിദഗ്ധരാണ് പുനരുദ്ധാരണ ജോലികള്‍ക്കു നേതൃത്വം കൊടുക്കുന്നത്.
1624ല്‍ ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പയാണ് പേപ്പല്‍ അള്‍ത്താരയുടെ മുകള്‍ ഭാഗം രൂപകല്‍പ്പന ചെയ്തു നിര്‍മ്മിക്കുന്നതിന് ബെര്‍ണിനിയെ ചുമതലപ്പെടുത്തിയത്. ഒരു ദിവസം ശരാശരി അരലക്ഷം പേരാണ് ബസിലിക്ക സന്ദര്‍ശിക്കുന്നത്.