മംഗലാപുരം കത്തീഡ്രലില്‍ 50000 ജപമാലകളുടെ പ്രദര്‍ശനം

മംഗലാപുരം കത്തീഡ്രലില്‍ 50000 ജപമാലകളുടെ പ്രദര്‍ശനം

മംഗലാപുരം റൊസാരിയോ കത്തീഡ്രലിന്‍റെ 450-ാം വാര്‍ഷികത്തോടനുബന്ധിച്ച് അമ്പതിനായിരത്തിലധികം ജപമാലകളുടെ പ്രദര്‍ശനം നടത്തി. നവംബര്‍ 9 – 12 തീയതികളില്‍ നടന്ന പ്രദര്‍ശനം മംഗലാപുരം ബിഷപ് ഡോ. അലോഷ്യസ് പോള്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു. 80 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിനായിരത്തിലധികം ജപമാലയാണ് പ്രദര്‍ശിപ്പിച്ചതെന്ന് വികാരി ഫാ. ജെ.ബി. ക്രിസ്റ്റ പറഞ്ഞു. വിശുദ്ധ മദര്‍ തെരേസ, വി.ജോണ്‍ പോല്‍ രണ്ടാമന്‍ തുടങ്ങിയവര്‍ വെഞ്ചരിച്ചിട്ടുള്ള ജപമാലകളും 200 വര്‍ഷത്തിലധികം പഴക്കമുള്ള ജപമാലകളും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം വിശദീകരിച്ചു.

പരി. കന്യാമറിയത്തിന്‍റെ വ്യത്യസ്തങ്ങളായ 200-ല്‍പരം രൂപങ്ങളും നൂറില്‍പരം കുരിശുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള സാബു കെയ്റ്ററുടേതാണ് ജപമാല ശേഖരം. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഈ പ്രദര്‍ശനം ആദ്യമാണെങ്കിലും സാബുവിന്‍റെ 125-ാമത്തെ പ്രദര്‍ശനമാണിത്. കൂടുതല്‍ ജപമാല പ്രദര്‍ശനത്തിലൂടെ ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org