സന്ദര്‍ശകരുടെ അഭാവം: റോമില്‍ സാമ്പത്തിക പ്രതിസന്ധി

സന്ദര്‍ശകരുടെ അഭാവം: റോമില്‍ സാമ്പത്തിക പ്രതിസന്ധി
Published on

സന്ദര്‍ശകരെ നിരോധിക്കുകയും സെ. പീറ്റേഴ്സ് അങ്കണവും വത്തിക്കാന്‍ മ്യൂസിയങ്ങളുമെല്ലാം അടച്ചിടുകയും ചെയ്ത സാഹചര്യത്തില്‍ റോമിലെ സാമ്പത്തികരംഗവും പ്രതിസന്ധിയിലാകുന്നതായി റിപ്പോര്‍ട്ട്. കൊറോണാ ബാധയുമായി ബന്ധപ്പെട്ട സാമ്പത്തികമാന്ദ്യം ഇറ്റലിയെ ബാധിച്ചു തുടങ്ങിയതായി ലോക സാമ്പത്തിക ഫോറവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വത്തിക്കാന്‍ സിറ്റിയില്‍ സന്ദര്‍ശകരെ ഉദ്ദേശിച്ചു നടത്തിയിരുന്ന അനേകം വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഹോട്ടലുകളിലെ ഒട്ടുമിക്ക ബുക്കിംഗുകളും റദ്ദാക്കപ്പെട്ടു. ആദ്യ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ കച്ചവടങ്ങള്‍ കുറഞ്ഞതായും ഇപ്പോള്‍ പൂര്‍ണമായും ഇല്ലാതായതായും റെസ്റ്റോറന്‍റ് ഉടമകള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org