

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായും ഫഗറാഷ് - അല്‍ബ യൂലിയയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായും ക്ലുജ് ഗേര്‍ല എപ്പാര്‍ക്കി അധ്യക്ഷനാ യിരുന്ന ബിഷപ് ക്ലൗദിയു ലൂച്യാന്‍ പോപ് തിരഞ്ഞെടുക്ക പ്പെട്ടു. റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാ രുടെ സിനഡ് നടത്തിയ തിരഞ്ഞെടുപ്പ് നവംബര്‍ 5-ാം തീയതി ലിയോ പതിനാലാമന്‍ പാപ്പാ സ്ഥിരീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ പിയോ റൊമാനിയന്‍ കോളേജില്‍ ചേര്‍ന്ന സിനഡാണ്, ബിഷപ് ക്ലൗദിയു ലൂച്യാന്‍ പോപിനെ തങ്ങളുടെ സഭാതലവനായി തിരഞ്ഞെടുത്തത്.
1972 ല്‍ ജനിച്ച പുതിയ സഭാധ്യക്ഷന്‍ റോമിലെ ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ തത്വശാസ്ത്രവും, ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രവും പഠിച്ചു. സ്വന്തം രൂപതയായ ഒറാദെയയില്‍ 1995 ല്‍ പുരോഹിതനായി. 2011 നവംബര്‍ 21-ന് മേജര്‍ അതിരൂപത യുടെ കൂരിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ല്‍ ക്ലുജ് ഗേര്‍ല രൂപതയിലേക്ക് സ്ഥലം മാറി.