യുദ്ധഭൂമികളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ പാപ്പാ അനുസ്മരിച്ചു

യുദ്ധഭൂമികളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ പാപ്പാ അനുസ്മരിച്ചു
Published on

ലോകമെങ്ങും യുദ്ധത്തിന്റെയും അക്രമങ്ങളുടെയും വേദികളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അനുസ്മരിച്ചു. ലോക പത്ര സ്വാതന്ത്ര്യദിനമായ മെയ് 3-ന് സെന്റ് പീറ്റേഴ്‌സ് അങ്കണ ത്തില്‍ പ്രാര്‍ഥനയ്ക്കിടെ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പത്രസ്വാതന്ത്ര്യം പലപ്പോഴും ലംഘിക്കപ്പെടുന്നു വെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ പ്രകടമായും ചിലപ്പോള്‍ ഗുപ്തമായും ആണ് പത്രസ്വാതന്ത്ര്യലംഘനം അരങ്ങേറുന്നത് - പാപ്പാ പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് ഇപ്പോള്‍ ആഗോളപത്രസ്വാതന്ത്ര്യമെ ന്നാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയുടെ കണക്ക്. ലോക ത്തിലെ പകുതിയിലേറെ രാജ്യങ്ങളിലും മാധ്യമപ്രവര്‍ത്തനം ദുഷ്‌കരമോ ഗുരുതരമോ ആയ സ്ഥിതിയിലാണെന്ന് ഇവരുടെ ലോകപത്രസ്വാതന്ത്ര്യസൂചിക വ്യക്തമാക്കുന്നു. സാമ്പത്തിക സമ്മർദത്തിനു പുറമെ നേരിട്ടുള്ള അക്രമം, നിയമപരമായ ഭീഷണികള്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവ യെല്ലാം മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടിവരുന്നു.

logo
Sathyadeepam Online
www.sathyadeepam.org