ക്രിസ്മസിനു തടവുപുള്ളികളെ മോചിപ്പിക്കണമെന്നു മാര്‍പാപ്പയുടെ കത്ത്

ക്രിസ്മസിനു തടവുപുള്ളികളെ  മോചിപ്പിക്കണമെന്നു മാര്‍പാപ്പയുടെ കത്ത്

ജയിലുകളില്‍ തടവുശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ക്രിസ്മസിനോടനുബന്ധിച്ചു മാപ്പു നല്‍കി മോചിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകരാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ക്കു കത്തുകളയക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഇപ്പോള്‍ ജയിലില്‍ നിന്നു മോചിപ്പിക്കുന്നതു പ്രയോജനം ചെയ്യുമെന്നു കരുതുന്നവര്‍ക്കു മോചനം നല്‍കണമെന്നാണ് മാര്‍പാപ്പ നിര്‍ദേശിക്കുക. സംഘര്‍ഷങ്ങളും അനീതികളും നിറഞ്ഞ ഈ കാലം കടന്നുവരുന്ന കര്‍ത്താവിന്റെ കൃപയിലേയ്ക്കു തുറക്കപ്പെടാന്‍ ഈ നടപടി സഹായിക്കുമെന്നു വത്തിക്കാന്‍ പ്രത്യാശിക്കുന്നു. ലോകമെങ്ങും 1.15 കോടി മനുഷ്യര്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org