അക്രമത്തില്‍ നിന്നു പുരോഹിതനെ വൃദ്ധ സന്യാസിനി രക്ഷപ്പെടുത്തി

അക്രമത്തില്‍ നിന്നു പുരോഹിതനെ വൃദ്ധ സന്യാസിനി രക്ഷപ്പെടുത്തി

ഫ്രാന്‍സിലെ നീസില്‍ ഞായറാഴ്ച സെ. പിയറി ഡി അരിനെ പള്ളിയില്‍ എത്തിയ അക്രമി ഫാ. ക്രിസ്റ്റോഫ് റുഡ്‌സിന്‍സ്‌കിയെ കത്തിയെടുത്തു കുത്തിയപ്പോള്‍ പിടിച്ചു മാറ്റാനെത്തിയത് 72 കാരിയായ സിസ്റ്റര്‍ മേരീ ക്ലൗദെ. കൈത്തണ്ടയില്‍ കുത്തേറ്റുവെങ്കിലും 57 കാരനായ പുരോഹിതന്റെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കു സാധിച്ചു. സിസ്റ്ററുടെ അസാമാന്യമായ ധീരതയെ സ്ഥലത്തെ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്ലാഘിച്ചു. പുരോഹിതനു നെഞ്ചില്‍ 20 കുത്തേറ്റിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയില്ല. പോളണ്ട് സ്വദേശിയാണു പുരോഹിതന്‍.

അക്രമി യഹൂദ വംശജനും ഫ്രഞ്ച് പൗരനും മനോരോഗ ചികിത്സയെടുക്കുന്നയാളുമാണെന്നും നടന്നത് ഭീകരാക്രമണമല്ലെന്നും നീസ് രൂപതാധികാരികള്‍ അറിയിച്ചു. 2020 ഒക്‌ടോബറില്‍ ഇതേ രൂപതയുടെ നോത്രദാം ബസിലിക്കയില്‍ ഇസ്ലാമിക ഭീകരാക്രണം നടക്കുകയും മൂന്നു വിശ്വാസികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Stories

No stories found.