മാര്‍പാപ്പ ആദ്യമായി ചക്രക്കസേരയിലെത്തി, ഇരിക്കുന്നതിന് ആവര്‍ത്തിച്ചു ക്ഷമാപണം

മാര്‍പാപ്പ ആദ്യമായി ചക്രക്കസേരയിലെത്തി, ഇരിക്കുന്നതിന് ആവര്‍ത്തിച്ചു ക്ഷമാപണം

സന്യാസസമൂഹങ്ങളുടെ സുപീരിയര്‍ ജനറല്‍മാരെ കാണാന്‍ പോള്‍ ആറാമന്‍ ഹാളിലേയ്ക്കു ചക്രക്കസേരയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. പൊതുവേദികളിലേയ്ക്ക് ഇതുവരെ നടന്നു മാത്രമാണ് അദ്ദേഹം എത്തിയിട്ടുള്ളത്. ഇതിനു മുമ്പ് ഉദര ശസ്ത്രക്രിയക്കു വിധേയനായ ശേഷം വീല്‍ ചെയറിലെത്തിയാണ് അദ്ദേഹം ആശുപത്രി ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നത്.

കാല്‍മുട്ടിലെ ലിഗ്മെന്റ് തേയ്മാനം മൂലം കടുത്ത വേദന അനുഭവിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മുട്ടുവേദന ഗുരുതരമായിട്ടുണ്ട്. മാള്‍ട്ടായിലേയ്ക്കുള്ള സന്ദര്‍ശനപരിപാടികള്‍ സ്റ്റെപ്പുകള്‍ കയറുന്നത് പരമാവധി ഒഴിവാക്കിയാണ് സംഘാടകര്‍ ക്രമീകരിച്ചിരുന്നത്. സന്ദര്‍ശകരുടെ മുമ്പില്‍ ഇരുന്നുകൊണ്ടു സംസാരിക്കേണ്ടി വരുന്നതിന് എപ്പോഴും മാര്‍പാപ്പ ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട്. മുട്ടുവേദനയ്ക്കുള്ള ചെറിയൊരു ചികിത്സ ഉടനെ നടത്തുന്നുണ്ടെന്നു ഒരഭിമുഖത്തില്‍ മാര്‍പാപ്പ തന്നെ വെളിപ്പെടുത്തിയിരുന്നു. വേദന കുറയ്ക്കുന്നതിനുള്ള കുത്തിവയ്പുകള്‍ ഇടയ്ക്ക് എടുക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org