റാറ്റ്‌സിംഗര്‍ സമ്മാനജേതാക്കള്‍ ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു

ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ വര്‍ഷം തോറും നല്‍കുന്ന അംഗീകാരമാണ് റാറ്റ്‌സിംഗര്‍ പ്രൈസ്
റാറ്റ്‌സിംഗര്‍ സമ്മാനജേതാക്കള്‍ ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു

റാറ്റ്‌സിംഗര്‍ സമ്മാനത്തിന് ഏറ്റവും ഒടുവില്‍ അര്‍ഹരായ നാലു പേര്‍ ചേര്‍ന്ന് വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു സംഭാഷണം നടത്തി. ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രചിന്തകളുടെ വെളിച്ചത്തില്‍ ദൈവശാസ്ത്രത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി റാറ്റ്‌സിംഗര്‍-ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ വര്‍ഷം തോറും നല്‍കുന്ന അംഗീകാരമാണ് റാറ്റ്‌സിംഗര്‍ പ്രൈസ്. ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരത്തോടെയാണു സമ്മാനം പ്രഖ്യാപിക്കുക. ഹന്നാ ബാര്‍ബര, ലുഡ്ഗര്‍ ഷ്വീന്‍ഹോഴ്സ്റ്റ് എന്നിവര്‍ക്കായിരുന്നു 2021 ലെ സമ്മാനം. 2020 ലെ സമ്മാനജേതാക്കള്‍ക്കും കോവിഡ് മൂലം ഇവര്‍ക്കൊപ്പമാണ് സമ്മാനം വിതരണം ചെയ്തത്.

പഠനം, ഗവേഷണം, എഴുത്ത് എന്നിവയോടു ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രകടിപ്പിച്ച പ്രതിബദ്ധത മാതൃകാപരമാണെന്നു സമ്മാനവിതരണവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പൗരോഹിത്യത്തിന്റെ 70-ാം വാര്‍ഷികം ഈ വര്‍ഷമാണ് അദ്ദേഹം ആഘോഷിച്ചതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 94 കാരനായ ബെനഡിക്ട് പാപ്പാ തികച്ചും ഉത്സാഹഭരിതനാണെന്നു അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org