‘യുക്തിവികാസം’: റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍ പുതിയ സമ്മാനമേര്‍പ്പെടുത്തി

Published on

ശാസ്ത്രമേഖലയും തത്ത്വശാസ്ത്ര-ദൈവശാസ്ത്ര മേഖലകളും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റാറ്റ് സിംഗര്‍ ഫൗണ്ടേഷന്‍ പുതിയ സമ്മാനമേര്‍പ്പെടുത്തി. യുക്തിവികാസം എന്നു പേരിട്ടിരിക്കുന്ന ഈ സമ്മാനത്തിന് ആദ്യമായി അര്‍ഹരായത് അമേരിക്കക്കാരായ ദാര്‍സിയ നര്‍വേസ്, മൈക്കിള്‍ ഷുക്, നാന്‍സി സി ടച്ച്മാന്‍, ഫാ. മൈക്കിള്‍ ജെഗരാന്‍സിനി എന്നിവരാണ്. യുക്തിയെ വികസിപ്പിക്കുക എന്നത് ജോസഫ് റാറ്റ്സിംഗര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പഠനങ്ങളുടെ ഒരു മുഖ്യലക്ഷ്യമായിരുന്നുവെന്ന് ഫൗണ്ടേഷന്‍റെ ചുമതലക്കാരനായ മുന്‍ വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ദി ചൂണ്ടിക്കാട്ടി. മാനവവിജ്ഞാനത്തിന്‍റെ വിവിധ മേഖലകള്‍ തമ്മിലുള്ള സംഭാഷണത്തിന്‍റെ അടിസ്ഥാനം മാനവ യുക്തിയിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവേഷണാധിഷ്ഠിതമായ പുസ്തകങ്ങളുടെ രചയിതാക്കള്‍, സേവനമികവു പ്രകടിപ്പിക്കുന്ന പ്രൊഫസര്‍മാര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org