സംരക്ഷിതമാക്കിയ റാഫേല്‍ ചിത്രങ്ങളുമായി വത്തിക്കാന്‍ മ്യൂസിയങ്ങള്‍ തുറന്നു

സംരക്ഷിതമാക്കിയ റാഫേല്‍ ചിത്രങ്ങളുമായി വത്തിക്കാന്‍ മ്യൂസിയങ്ങള്‍ തുറന്നു
Published on

കോവിഡ് കാല അടച്ചിടലിനു ശേഷം വത്തിക്കാന്‍ മ്യൂസിയങ്ങള്‍ തുറന്നതോടെ കലാപ്രേമികള്‍ക്ക് കണ്ണിനു വിരുന്നായി വിഖ്യാത ചിത്രകാരന്‍ റാഫേലിന്‍റെ ചിത്രങ്ങളും. ദീര്‍ഘകാലത്തെ സംരക്ഷണപ്രക്രിയകള്‍ക്കു വിധേയമാക്കിയ റാഫേലിന്‍റെ ഏതാനും ചുവര്‍ചിത്രങ്ങളാണ് പൊതുജനങ്ങള്‍ക്ക് പുതുതായി കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. മൂന്നു മാസങ്ങള്‍ക്കു ശേഷം ജൂണ്‍ ഒന്നിനു മ്യൂസിയങ്ങള്‍ തുറന്നപ്പോള്‍ ആദ്യദിനം 1600 സന്ദര്‍ശകരാണ് എത്തിയത്. സാധാരണ ഇരുപതിനായിരത്തോളം പേരാണ് ഒരു ദിനം മ്യൂസിയങ്ങളില്‍ എത്താറുള്ളത്.

പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാന ചിത്രകാരനായിരുന്ന റാഫേല്‍ വരച്ച രണ്ടു ചിത്രങ്ങള്‍ അഞ്ചു വര്‍ഷം നീണ്ട സംരക്ഷണ പ്രക്രിയയ്ക്കു വിധേയമാക്കിയ ശേഷമാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മ്യൂസിയത്തിലെ കോണ്‍സ്റ്റന്‍റൈന്‍ ഹാളിലാണ് റാഫേലിന്‍റെ ചിത്രങ്ങളുള്ളത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org