വത്തിക്കാന്‍ ഉന്നതാധികാരികളുടെ വാടക വര്‍ദ്ധിപ്പിച്ചു

വത്തിക്കാന്‍ ഉന്നതാധികാരികളുടെ വാടക വര്‍ദ്ധിപ്പിച്ചു

വത്തിക്കാനിലും പരിസരങ്ങളിലുമുള്ള സഭയുടെ വിവിധ മന്ദിരങ്ങളില്‍ താമസിക്കുന്നതിനു കാര്‍ഡിനല്‍മാര്‍ക്കും മറ്റ് ഉന്നതാധികാരികള്‍ക്കും നല്‍കിയിരുന്ന സൗജന്യങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വെട്ടിക്കുറച്ചു. ഇനി എല്ലാവരും സാധാരണ ഗതിയിലുള്ള വാടക തങ്ങളുടെ താമസത്തിനായി നല്‍കേണ്ടി വരും. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്റെ പുതിയ അദ്ധ്യക്ഷന്‍ മാക്‌സിമിനോ ലെദോ ആണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിനല്‍മാരുടെ ശമ്പളം 2021 ല്‍ മാര്‍പാപ്പ 10 % കുറച്ചിരുന്നു. പ.സിംഹാസനത്തിന്റെയും വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെയും ഉന്നതോദ്യോഗസ്ഥരുടെ ശമ്പളത്തിലും കുറവു വരുത്തിയിരുന്നു. കാര്‍ഡിനല്‍മാര്‍, കാര്യാലയാദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ഓഡിറ്റര്‍മാര്‍, സഭാകോടതി ജഡ്ജിമാര്‍ എന്നിവരെയെല്ലാം ഈ പുതിയ നയം ബാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org