

ദുഃഖവെള്ളിയാഴ്ച ലിയോ പതിനാലാമന്‍ പാപ്പായും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ഫോണ്‍ സംഭാഷണം നടന്നു. രാജ്യത്തെ മനുഷ്യര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, തടവുകാരുടെ സ്വാതന്ത്ര്യം, സമാധാന സ്ഥാപനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.
റഷ്യ-ഉക്രെയിന്‍ യുദ്ധത്തിന്റെ ഭാഗമായി രാജ്യത്തെ സാധാരണജനം കടുത്ത ദുരിതം നേരിടുന്ന സാഹചര്യത്തില്‍, പരിശുദ്ധ പിതാവ് അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പു നല്‍കി. സംഘര്‍ഷങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതൃത്വ ങ്ങളും സംസാരിച്ചു.
തടവുകാരെ വിട്ടയയ്ക്കുന്നത് കൂടുതല്‍ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച വിഷയവും പരിശുദ്ധ പിതാവും ഉക്രെയിന്‍ പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തില്‍ ഇടം പിടിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടും ശ്രമങ്ങളോടും കൂടി, ശത്രുതകള്‍ അവസാനിപ്പി ക്കാനും, നീതിപൂര്‍ണ്ണവും നിലനില്‍ക്കുന്നതുമായ സമാധാനം ഉറപ്പാക്കാനും സാധിക്കട്ടെയെന്ന ആശംസകളും ഇരു നേതൃത്വങ്ങളും കൈമാറി.
ദീര്‍ഘനാളുകളായി തുടരുന്ന റഷ്യ-ഉക്രെയിന്‍ യുദ്ധം അവസാനി പ്പിക്കാനും, സാധാരണജനത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും, യൂറോപ്പില്‍ ഉള്‍പ്പെടെ എല്ലായിട ങ്ങളിലും സമാധാനം തിരികെ കൊണ്ടുവരാനും പരിശുദ്ധ പിതാവ് നിരവധി അവസരങ്ങളില്‍ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ വത്തിക്കാനിലെ ത്തിയ ഉക്രെയിന്‍ പ്രസിഡന്റിന് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച അനുവദിച്ചിരുന്നു.
ഇസ്രായേല്‍ പ്രസിഡന്റ് ഹെര്‍സോഗുമായും ലിയോ പതിനാലാമന്‍ പാപ്പാ ഇതേദിവസം സംസാരിച്ചുവെന്ന് പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. മദ്ധ്യപൂര്‍വ്വർവദേശ ങ്ങളില്‍ നീതിപൂര്‍ണ്ണമായ സമാധാനം കൊണ്ടുവരുന്നത് മുന്നില്‍ക്കണ്ട്, നിലവിലെ ഗുരുതരമായ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുവാനായി എല്ലാ നയതന്ത്രചര്‍ച്ചാസാധ്യതകളും ഉപയോഗിക്കണമെന്ന കാര്യമാണ് ഫോണ്‍ സംഭാഷണത്തിലുണ്ടാ യിരുന്ന പ്രധാനപ്പെട്ട ഒരു ചിന്തയെന്നു പ്രസ് ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.